കഴിഞ്ഞ ദിവസം ആഘോഷപൂർവമായി നടന്ന കായംകുളം കൊച്ചുണ്ണി നൂറാം ദിനാഘോഷത്തിനിടയിലാണ് സംഭവം. ലാലേട്ടന്റെ ഒപ്പം ഒരു സെൽഫി എന്നത് ഇപ്പോൾ ഏതൊരു ആരാധകന്റെയും ആഗ്രഹമാണ്. അവിടെയാണ് ഈ കൊച്ചു മിടുക്കൻ താരമായിരിക്കുന്നത്. ലാലേട്ടന്റെ അടുത്ത് പോയി ആവശ്യം അറിയിച്ചു. ഒരു സെൽഫി എടുക്കണം. ലാലേട്ടന് പൂർണ സമ്മതം. സെൽഫി എടുത്തു, ഒരു ഷേക്ക്ഹാൻഡും കൊടുത്തു. എന്നിട്ടു മുഖത്ത് നിന്നും ആ ഗൗരവം മാറ്റാതെ, മറ്റു താരങ്ങളെ മൈൻഡ് പോലും ചെയ്യാതെ ഒരു പോക്ക്. ലാലേട്ടൻ പോലും ഒരു അത്ഭുതത്തോടെയാണ് കൊച്ചു മിടുക്കന്റെ പ്രവർത്തികളെ നോക്കിക്കണ്ടത്.