മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം രാജ 2ന്റെ ടൈറ്റില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിചിരുന്നു. മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രം പുലിമുരുകനു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മധുര രാജ എന്ന പേരിലാണെത്തുന്നത്. നെല്‍സണ്‍ ഐപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മാണം. ലൊക്കേഷന്‍ തെരഞ്ഞെടുക്കലും കാസ്റ്റിംഗും അന്തിമ ഘട്ടത്തിലാണ്.
തമിഴ് യുവ താരം ജയ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും. ജയുടെ ആദ്യ മലയാളം ചിത്രമാണ് ഇത്.
നെടുമുടി വേണു, സലീംകുമാര്‍, വിജയരാഘവന് എന്നിവര്‍ മധുരരാജയിലുണ്ടാകും. അനുശ്രീയും, മഹിമ നമ്ബ്യാരും, ഷംന കാസിമും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ആഗസ്റ്റ് 9ന് ചിത്രീകരണമാരംഭിക്കും.
ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണെന്ന് ഉള്ളതാണ് ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത.പുലിമുരുകന്റെ ഫൈറ്റ് മാസ്റ്ററും പീറ്റർ ഹെയ്ൻ തന്നെയായിരുന്നു. പീറ്റർ ഹെയ്ൻ കൂടി ഈ സിനിമയിൽ വരുന്നതോടെ ആരാധകർ ഏറെ പ്രതീക്ഷ വെക്കുകയാണ് ഈ ചിത്രത്തിൽ.