ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി എലിമിനേഷന് ഇല്ലാതെ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സമ്മാനങ്ങള്‍ നല്കി ഫ്ളവേര്‍സ് ടോപ് സിങ്ങര്‍ ആദ്യ സീസണ് അവസാനിച്ചിരിക്കുകയാണ്. ഷോയില്‍ വിജയ് ആയത് സീത ലക്ഷ്മിയാണ്. ഒന്നിനൊന്ന മികച്ച പ്രകടനം കാഴ്ചവച്ച മിടുക്കന്മാരിലും മിടുക്കികളില്‍ നിന്നും ജഡ്ജിങ് പാനല്‍ ആണ് അവസാനത്തെ വിജയ്യെ പ്രഖ്യാപിച്ചത്. തിരുവോണ ദിനത്തില്‍ ടോപ് സിങ്ങറിന്റെ ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നിശ്ചയിച്ച സമയത്ത് തന്നെ ഫിനാലെ നടത്തുകയും ചെയ്തു.
രണ്ടാം സ്ഥാനം നേടിയത് തേജസ് ആണ്. മൂന്നാം സ്ഥാനം സ്വന്തമാക്കിയത് വൈഷ്ണവിയും നാലാം സ്ഥാനം നേടിയത് അതിഥിയുമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ഷോയില്‍ ,സ്പോണ്‍സര്‍മാര്‍ പലരും പങ്കെടുത്തിരുന്നില്ല. മുകേഷും ഭാവനയും രമേഷ് പിഷാരടിയും ഷോയില്‍ അതിഥികളായി എത്തി. വലിയ രീതിയില്‍ ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിക്കണം എന്ന് നിശ്ചയിച്ചതാണ്. പക്ഷെ കൊറോണ കാരണം എല്ലാം ചുരുക്കിയെന്ന് ശ്രീകണ്ഡന് നായര്‍ വ്യക്തമാക്കി.
വിജയ് യെ പ്രഖ്യാപിച്ച ശേഷം സീത ലക്ഷ്മിയ്ക്ക് ഫ്ലാറ്റിന്റെ കീ കൈമാറി. തന്റെ അച്ഛന് വേണ്ടി ഫ്ലാറ്റ് നേടിയെടുത്തെന്നും ഇത് വരെ സപ്പോര്‍ട്ട് ചെയ്ത പ്രേക്ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്നും സീത സമ്മാനദാനത്തിന് ശേഷം പറഞ്ഞു. മറ്റു മത്സരാര്‍ത്ഥികളും സന്തോഷവും നന്ദിയും പങ്കുവച്ചു.