സിനിമ പശ്ചാത്തലം ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നും എത്തി അറിയപ്പെടുന്ന നടനായി മലയാളികളുടെ മനം കവർന്ന താരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ടോവിനോ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. സിനിമാ പാരഡൈസോ ക്ലബ്ബിന് നല്കിയ അഭിമുഖത്തില്‍ മായാനദിയിലെ മാത്തൻ എന്ന കഥാപാത്രത്തെപ്പറ്റി തുറന്നുപറയുകയാണ് താരം. അദ്ദേഹത്തിന്റെ 90 ശതമാനം സിനിമകളും നവാഗത സംവിധായകൻമാരോടൊപ്പം ആയിരുന്നു.
അതിനു കാരണമായി അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ സുഹൃത്ത് വലയമാണ്. തന്റെ മോശം അവസ്ഥയിൽ കൂടെയുണ്ടായിരുന്നവർ തന്നെ ആവണം തന്റെ നല്ല കാലത്തും കൂടെ ഉണ്ടാകേണ്ടത് എന്ന നിർബന്ധം താരത്തിനുണ്ട്. ചില കഥാപാത്രങ്ങൾ ചെയ്ത് തീർക്കുമ്പോൾ അവരുടെ ജീവിതം ജീവിച്ചു തീർത്ത പോലെ തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു മായാനദിയിലെ മാത്തൻ. മാത്തൻ മരിക്കുമ്പോൾ ടൊവിനോക്ക് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും കാരണം അദ്ദേഹത്തെയും കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ആ കഥ മുന്നോട്ട് പോയതെന്നും തുറന്നുപറയുന്നു.