ഷൂട്ടിങ്ങിനിടെ യുവതാരം ടോവിനോ തോമസിന് പൊള്ളലേറ്റ വാർത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ ഏറെ വൈറലായിരുന്നു.എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെയാണ് ടോവിനോയ്ക്ക് പൊള്ളലേറ്റത്.ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞിരുന്നു. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടോവിനോ തോമസ് ഇപ്പോൾ
എസ്.ആർ എന്ന ഗം ഉപയോഗിച്ചാണ് തീ പിടിപ്പിക്കുന്നത്.സിനിമയിൽ ആ രംഗം ആവശ്യമായിരുന്നു. എന്നാൽ തീ നിയന്ത്രണം വിട്ട് ചെറുതായി ആളിപ്പടർന്നു. ഞാൻ പെട്ടന്ന് തിരിഞ്ഞപ്പോൾ തീ മുഖത്തേക്കും വന്നു. കഴുത്തിന്റെ പിറകിലേക്ക് പടരുന്ന പോലെ തോന്നി. ചെവിയിൽ ഒരു പൊള്ളലുണ്ട്, മീശയും പിരികവും കുറച്ച് കരിഞ്ഞു പോയി. പക്ഷെ ഗുരുതരമായ പരിക്കുകൾ ഒന്നുമില്ല,ടോവിനോ പറയുന്നു.