Saturday, October 24

ദുരിതാശ്വാസപ്രവർത്തനത്തിന് താൽക്കാലിക വിട; ടോവിനോ ലൂസിഫർ ലൊക്കേഷനിൽ ജോയിൻ ചെയ്തു

Pinterest LinkedIn Tumblr +

മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ, പൃഥ്വിരാജ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലുസിഫർ.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആകുമെന്ന് ആണ് പറയപ്പെടുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് വണ്ടിപ്പെരിയാറിൽ ആരംഭിച്ചിരുന്നു.ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന്റെ സ്റ്റില്ലുകൾ ലൊക്കേഷനിൽ നിന്ന് പുറത്തായിരുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ തിരുവനന്തപുരത്ത് വെച്ചാണ് പുരോഗമിക്കുന്നത്.

ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടോവിനോ ഇന്നലെ ചിത്രത്തിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്തു.തിരുവനന്തപുരത്തെ ലൊക്കേഷനിലാണ് ടോവിനോ ജോയിൻ ചെയ്തത്.കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്ന ശേഷമാണ് ടോവിനോ ഇപ്പോൾ ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടക്കുന്നത്.

Tovino in Lucifer location


കഴിഞ്ഞ ആഴ്ച്ച വിവേക് ഒബ്രോയും ഷൂട്ടിങ്ങിന് ജോയിൻ ചെയ്തിരുന്നു.തിരുവനന്തപുരത്ത് തന്നെ ഇരുപത്തി അഞ്ചോളം വ്യത്യസ്ത ലൊക്കേഷനിൽ ലുസിഫർ ഷൂട്ടിംഗ് നടക്കും.ആദ്യം തിരുവനന്തപുരം വിമൻസ് കോളേജിൽ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.പിന്നീട് മോഡൽ സ്‌കൂളിലും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും
“Lucifer”
Loading...
Share.

About Author

Leave A Reply