കേരളത്തിലെ പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളും മറ്റുമായി നിറസാന്നിധ്യമായിരുന്നു നടന് ടോവിനോ. എന്നാല്‍ ടോവിനോയുടെ സഹായം പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് പ്രചരണവും ഉണ്ടായിരുന്നു. എന്നാല്‍ ആ പ്രചരണത്തിന് മറുപടിയുമായി താരം തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഈ പ്രചരണം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും മനുഷ്യത്വത്തിന്റെ പേരില്‍ മാത്രമാണ് താന്‍ സേവനസന്നദ്ധനായി ഇറങ്ങിയതെന്നും ഇതിന്റെ പേരില്‍ തന്റെ സിനിമകള്‍ ആരും കണ്ടില്ലെങ്കിലും കുഴപ്പമില്ലെന്നും ടോവീനോ തോമസ് മാതൃഭുമിയോട് പറഞ്ഞു.
ഈ വെള്ളപ്പൊക്കത്തില്‍ പെട്ടവര്‍ സിനിമ കാണാനായി ഇപ്പൊ തന്നെ തിയേറ്ററില്‍ വരുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം മണ്ടന്മാരല്ല ഞങ്ങള്‍. ഈ ചെയ്തതെല്ലാം മനുഷ്യത്വത്തിന്റെ പേരിലാണ്.
ഞങ്ങള്‍ക്കൊക്കെ ഒരു മതമേയുള്ളൂ, ഒരു പാര്‍ട്ടിയെ ഉള്ളൂ. അത് മനുഷ്യത്വമാണ്. അതിന്റെ പേരില്‍ ചെയ്യുന്നതാണ്. ഇതിന്റെ പേരില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമകള്‍ ഒന്നും കണ്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുത്. അങ്ങിനെ കേള്‍ക്കുമ്ബോള്‍ സങ്കടമുണ്ട്. ഞങ്ങള്‍ക്കൊന്നും വേണ്ട നിങ്ങള്‍ ഞങ്ങളുടെ സിനിമയും കാണണ്ട. ഞങ്ങളിതു ചെയ്തോളാം. ടോവിനോ പറഞ്ഞു.