Thursday, April 22

ഫോറൻസിക്കിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് ടോവിനോയും മംമ്തയും; ഫോട്ടോസ്

Pinterest LinkedIn Tumblr +

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് നായകനായെത്തിയ ചിത്രമാണ് ഫോറൻസിക്. ഒരു ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥന്റെ കഥാപാത്രം നായകനാകുന്ന ത്രില്ലര്‍ സിനിമയെന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തിയത്. ഇന്ത്യയ്ക്ക് പുറത്തു നടന്ന ഒരു സംഭവത്തെ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും ഫോറന്‍സിക് ടീം അന്വേഷണം നടത്തുന്ന അന്വേഷണമാണ് ചിത്രത്തിലുടനീളം പറയുന്നത്. ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയിലൂടെയാണ് കഥ പോകുന്നത്. ഇപ്പോഴിതാ ടോവിനോക്കൊപ്പം ചിത്രത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് മംമ്ത.

സെവന്‍ത് ഡേ’യുടെ തിരക്കഥകൃത്ത് അഖില്‍ പോള്‍ അനസ് ഖാനൊപ്പം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയായി എത്തിയത്. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, ഗിജു ജോണ്‍, റെബാ മോണിക്ക ജോണ്‍, നീന കുറുപ്പ്, സൈജു കുറുപ്പ്, റോണി ഡേവിഡ്, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, ധനേഷ് ആനന്ദ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ജുവിസ് പ്രൊഡ്കഷന്‍സിന്റെ ബാനറില്‍ സിജു മാത്യു ,നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്താണ് ചിത്രം നിര്‍മിച്ചത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് നിർവഹിച്ചിരിക്കുന്നത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.