Thursday, September 19

കാത്തിരിപ്പുകൾ അവസാനിക്കുന്നു, ഫഹദ്-അൻവർ റഷീദ് ചിത്രം ട്രാൻസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Google+ Pinterest LinkedIn Tumblr +
“samvritha”

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ട്രാൻസ്.ചിത്രം ഈ വർഷം ഡിസംബറിൽ തിയറ്ററുകളിൽ എത്തും. ഫഹദ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

പ്രധാന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.അതിനാൽ രണ്ട് വർഷമെടുത്ത് വിവിധ ഷെഡ്യൂളുകളിൽ ചിത്രം പൂർത്തിയാക്കാൻ ആണ് തീരുമാനിച്ചത്,അങ്ങനെ തന്നെയാണ് ചെയ്തതും,അൻവർ റഷീദ് പറയുന്നു.ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയത്.

“Lucifer”
Share.

About Author

Comments are closed.