തൊട്ടതെല്ലാം പൊന്നാക്കിയ അൻവർ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വർഷങ്ങൾക്ക് ശേഷം തിരികെ വരുന്ന ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും. 2012ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം ഏഴ് വർഷം പിന്നിട്ട് അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ചിത്രം നിർമ്മിക്കുന്നത് അൻവർ റഷീദ് എന്റര്ടെയിന്മെന്റ്സ് തന്നെയാണ്.കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെയായി ട്രാന്‍സ് ചിത്രീകരിക്കുകയാണ്.
ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്, ഗൗതം വാസുദേവ് മേനോന്, നസ്രിയാ നസിം, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയത്.