ദൃശ്യത്തിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ആരാധകരെ ചെറുതായിട്ട് ഒന്നുമല്ല സന്തോഷിപ്പിച്ചത്. ഇപ്പോഴിതാ മറ്റൊരു വാർത്ത കൂടി പ്രേക്ഷകരെ സന്തോഷിപ്പിച്ചിരിക്കുകയാണ്. തെന്നിന്ത്യൻ സുന്ദരി തൃഷ ഈ ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായി എത്തുമെന്നാണ് റിപ്പോർട്ട്. തൃഷ സമ്മതം മൂളിയെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
മോഹൻലാലിന്റെ വലിയൊരു ആരാധികയാണ് താനെന്ന് പല അഭിമുഖങ്ങളിലും തൃഷ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. നിവിൻ പോളിയുടെ നായികയായി ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ തൃഷ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. പക്കാ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.