മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ ലൂസിഫർ മലയാളം ഇൻഡസ്ട്രിയിൽ വൻ വിജയമായിരുന്നു. ചിത്രത്തിന് വൻ വരവേൽപ്പാണ് തീയേറ്ററുകളിൽ ലഭിച്ചത്. 200 കോടി ക്ലബ്ബിൽ കയറിയ ചിത്രം മലയാളികൾക്ക് ഏറെ അഭിമാനകരമായ ഒന്നായിരുന്നു. ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനെ കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരികയാണ്. ടോളിവുഡ് മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചത് ചിരഞ്ജീവി നായകനാകുന്ന ചിത്രം സൈര നരസിംഹ റെഡ്ഡി പ്രൊമോഷന് വേളയിലാണ്.
പ്രശസ്ത സംവിധായകൻ സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ചിരഞ്ജീവിയുടെ മകന് രാംചരണ്‍ തേജയാണ് നിർമ്മിക്കുന്നത്. ലൂസിഫര്‍ പോലെ വലിയ ക്യാന്‍വാസിലായിരിക്കും റീമേക്ക് ചിത്രവും അണിയറയില്‍ ഒരുങ്ങുക. തെലുങ്കില്‍ മോഹന്‍ലാലിന്റെ റോളില്‍ ചിരഞ്ജീവി എത്തുമെന്ന് ഉറപ്പായതോടെ പ്രിയദര്‍ശിനി രാംദാസായി ആരെത്തുമെന്നത് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കാര്യമാണ്. ചിത്രത്തിൽ തൃഷ നായികയായി എത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.