അനൂപ് മേനോന്റെ തിരക്കഥയിൽ വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ട്രിവാൻഡ്രം ലോഡ്ജ്. ഒരു പക്കാ ന്യൂ ജെൻ ചിത്രമായ ട്രിവാൻഡ്രം ലോഡ്ജ് അതിന്റെ ബോൾഡായ കഥാഗതിയാലും പൂർണമായും വേറിട്ട കഥാപാത്രങ്ങളാലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നു. വി കെ പ്രകാശും അനൂപ് മേനോനും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന് ‘മദ്രാസ് ലോഡ്ജ്’ എന്നാണ് പേരിട്ടിരിക്കുന്നത്. 999 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നോബിൾ ജോസാണ് ചിത്രത്തിന്റെ നിർമാണം. അനൂപ് മേനോൻ തിരക്കഥയെഴുതിയ എന്റെ മെഴുതിരി അത്താഴങ്ങൾ മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മദ്രാസ് ലോഡ്ജിലെ കൂടുതൽ വിശേഷങ്ങൾ പുറത്തുവിട്ടിട്ടില്ല. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാരേയും അബ്ദുവിനേയും രവിശങ്കറേയും കന്യകയേയും എല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ മദ്രാസ് ലോഡ്ജിനേയും അതേപോലെ തന്നെ സ്വീകരിക്കുമെന്നുറപ്പ്.