Thursday, April 22

ചിരിയുടെ മാലപ്പടക്കം തീര്‍ക്കാന്‍ ‘സുനാമി’; ട്രെയ്‌ലര്‍ പുറത്ത്

Pinterest LinkedIn Tumblr +

സംവിധായകര്‍ ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘സുനാമി’യുടെ ട്രയ്‌ലര്‍ പുറത്ത്. ഒരു പക്കാ ഫാമിലി എന്റര്‍ടൈനറാണ് സുനാമി. ദിലീപിന് ‘കണ്ട’ കഥ പറഞ്ഞുകൊടുത്ത് ഹിറ്റായ ആദ്യ ടീസറിന് പിന്നാലെ പിഷാരടിക്ക് കഥ പറഞ്ഞുകൊടുക്കുന്ന മുകേഷേട്ടനുമായി ചിത്രത്തിന്റെ രസകരമായ രണ്ടാമത്തെ ടീസറും സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രസകരമായ ട്രെയ്ലര്‍ മഞ്ജു വാര്യര്‍, നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാണം പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ്. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്‌സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ്. പ്രവീണ്‍ വര്‍മയാണ് കോസ്റ്റ്യൂം ഡിസൈന്‍. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്‍, സിനോജ് വര്‍ഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 11നാണ് സുനാമി തീയറ്ററുകളില്‍ എത്തുന്നത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.