Saturday, October 24

രജിത് കുമാറിനെ പുറത്താക്കിയതിൽ പ്രേക്ഷകപ്രതിഷേധം; ടിവി എറിഞ്ഞ് പൊട്ടിച്ച് ആരാധകൻ !! [VIDEO]

Pinterest LinkedIn Tumblr +

ജന പ്രിയ ഷോ ബിഗ്‌ബോസില്‍ നിന്ന് ഡോ രജിത് കുമാര്‍ പുറത്തായി. ഈ ആഴ്ചയായിരുന്നു ടാസ്‌കിനിടയില്‍ ഡോ രജിത് രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത്. ഉടന്‍ തന്നെ ബിഗ്‌ബോസ് അദ്ദേഹത്തെ ഷോയില്‍ നിന്നും താത്കാലികമായി പുറത്താക്കുകയും ചെയ്തു. രേഷ്മയ്ക്ക് വിദഗ്ത ചികിത്സയും നല്‍കി.

ഈ ആഴ്ച അവസാനം മോഹന്‍ലാല്‍ വന്ന് ഇതൊരു പ്രാങ്ക് ആയിരുന്നുവെന്നു വിശ്വസിക്കാനാണ് ഇഷ്ടമെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. പക്ഷെ ഇന്ന് മോഹന്‍ലാല്‍ എത്തിയപ്പോള്‍ നടന്നത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു. രേഷ്മയുടെ മാതാപിതാക്കള്‍ മാപ്പ് പറഞ്ഞാല്‍ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും രേഷ്മ മാപ്പ് കൊടുക്കാന്‍ സാധിക്കില്ലെന്ന് പറയുകയും അദ്ദേഹം ഷോയില്‍ നിന്ന് പുറത്താകുകയും ചെയ്തു.

ഇതോടെ രജിത് സാറിന്റെ ലക്ഷോപലക്ഷം വരുന്ന ആരാധകർ സങ്കടക്കടലിലായിരിക്കുകയാണ് . ബിഗ് ബോസ് ഷോയിൽ ഏറ്റവും മികച്ച മത്സരാർഥിയായ അദ്ദേഹം ഇങ്ങനെയല്ല പുറത്താക്കേണ്ടത് എന്ന അഭിപ്രായമാണ് എല്ലാവർക്കും. ഇതിനിടെ ഏഷ്യാനെറ്റിന്റെയും ബിഗ് ബോസിന്റെയും ഈ കടുത്ത തീരുമാനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഒരു പ്രേക്ഷകൻ തന്റെ ടിവി നിലത്തെറിഞ്ഞ് പൊട്ടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.


കഴിഞ്ഞ ആഴ്ച ടാസ്കിനിടെ സംഭവിച്ചത് കെട്ടുകഥ യായിരുന്നില്ലെന്നും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ശേഷം രജിതിനെ വിളിപ്പിക്കുകയും സംഭവങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. പക്ഷെ രജിതിന് മാപ്പ് കൊടുക്കാന്‍ രേഷ്മ തയ്യാറായില്ല. രേഷ്മയോടൊപ്പം ഫുക്രുവും നിന്നു. മറ്റുള്ളവര്‍ മാപ്പ് കൊടുക്കാമെന്ന് പറഞ്ഞുവെങ്കിലും പക്ഷെ നീതി രേഷ്മയ്ക്ക് അനുകൂലമായിരുന്നു.

“Lucifer”
Loading...
Share.

About Author

Comments are closed.