Thursday, August 22

സ്‌കേറ്റിങ് ബോർഡിൽ ഷെയ്ൻ നിഗം;ഉല്ലാസം ഫസ്റ്റ് ലുക്ക് എത്തി

Google+ Pinterest LinkedIn Tumblr +
“samvritha”

ഷെയിൻ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉല്ലാസം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നവാഗതനായ ജീവൻ ജോജോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജീവൻ ജോജോ. കോമഡിയും റൊമാൻസും ഒത്തുചേർന്ന ചിത്രം ഷെയ്ൻ നിഗം ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് ഇപ്പോൾ ഊട്ടിയിൽ പുരോഗമിക്കുകയാണ്.

സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. അജു വര്‍ഗീസ്, അംബിക,ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പ്രവീണ്‍ ബാലകൃഷ്ണൻ തിരക്കഥ. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം. എഡിറ്റിംഗ് ജോണ്‍ കുട്ടി.

“Lucifer”
Share.

About Author

Comments are closed.