Wednesday, February 24

ഏറ്റവും ഇഷ്ടം മോഹന്‍ലാലിന്റെ ആ സിനിമ ; ഉമ്മന്‍ചാണ്ടി

Pinterest LinkedIn Tumblr +

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമ സഭാംഗമായി അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ആശംസകളുമായി സിനിമ മേഖലയില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ ലാലും ഉള്‍പ്പടെ ഒട്ടേറെ പ്രമുഖരാണ് രംഗത്തെത്തിയത്. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിനെക്കുറിച്ചും പ്രിയപ്പെട്ട ചിത്രത്തെക്കുറിച്ചും താരം വെളിപ്പെടുത്തുകയാണ്.

രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആണെങ്കിലും  സിനിമ പ്രേമി ആണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചെറുപ്പത്തില്‍ സിനിമ കാണാന്‍ വലിയ ഇഷ്ടമായിരുന്നു എന്നും പിന്നീട് രാഷ്ട്രീയപ്രവര്‍ത്തകന്‍ ആയി, എം.എല്‍.എ. ഒക്കെ ആയ ശേഷം ആ അഗ്രഹം തീരെ നടക്കാതെ പോയതായി എന്നും അദ്ദേഹം വെളിപ്പെടുത്തി.

ഈ തിരക്കുകളൊക്കെ മാറ്റി വച്ച് കുറച്ച് സിനിമകളൊക്കെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓര്‍മയില്‍ എപ്പോഴും ഉള്ള ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സിനിമകള്‍ വേറെയും കണ്ടിട്ടുണ്ടെങ്കിലും ഓര്‍മയില്‍ എപ്പോഴും ഉളളതും ഇഷ്ടപ്പെട്ടതുമായ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് എന്നും  പറഞ്ഞു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ്  ഇക്കാര്യം തുറന്നു പറഞ്ഞത്. മലയാള സിനിമയിലെ പല പ്രമുഖരും അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു.
രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ തനിക്ക് ഉണ്ടെങ്കിലും ഉമ്മന്‍ ചാണ്ടിയുമായി വ്യക്തിപരമായി സൗഹൃദവും സ്‌നേഹവും കത്ത് സൂക്ഷിക്കുന്ന ആളാണ് മമ്മൂട്ടി ആശംസയിലൂടെ പറഞ്ഞിരുന്നു.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.