മമ്മൂട്ടി നായകനായി എത്തിയ ഉണ്ട നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് .ആദ്യ പ്രദർശനം മുതൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ,ലുക്കുമാൻ ലുക്കു, ഗ്രിഗറി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന് ആദ്യദിനത്തിൽ ലഭിച്ചതിനേക്കാൾ കൂടുതൽ കളക്ഷൻ രണ്ടാം ദിനത്തിൽ കിട്ടിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. രണ്ടാം ദിനത്തിൽ കേരളത്തിലുടനീളം നിരവധി ഹൗസ് ഫുൾ ഷോകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു നല്ല സിനിമയെ ജനങ്ങൾ ഏറ്റെടുത്തു എന്നതിന്റെ സൂചനയാണ് ഈ വർദ്ധിച്ചുവരുന്ന ഹൗസ് ഫുൾ ഷോകൾ. മൂന്നാം ദിനമായ ഇന്ന് ഞായറാഴ്ച ആയതിനാൽ വലിയൊരു കളക്ഷൻ തന്നെയാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.രാവിലെതന്നെ രാത്രിയിലേക്കുള്ള സ്പെഷ്യൽ ഷോകൾ നിരവധി ചാർട്ട് ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട് .എന്തായാലും ബോക്സോഫീസിൽ വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മമ്മൂട്ടിയുടെ ഉണ്ട.