Thursday, September 19

പ്രേക്ഷകഹൃദയം കീഴടക്കി ‘ഉണ്ട’ ; ചിത്രത്തിന്റെ വിജയാഘോഷം ഗാനഗന്ധർവ്വൻ സിനിമയുടെ ലൊക്കേഷനിൽ [PHOTOS]

Google+ Pinterest LinkedIn Tumblr +
“samvritha”

മമ്മൂട്ടി നായകനായി എത്തിയ ഉണ്ട ഇന്ന് തിയേറ്ററുകളിലെത്തി. ആദ്യ പ്രദർശനം മുതൽ തന്നെ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത കാലത്ത് മലയാള സിനിമകണ്ട ഏറ്റവും മികച്ച ചിത്രം എന്നാണ് ചിത്രം കണ്ട നിരൂപകരും പ്രേക്ഷകരും ഒരേ സ്വരത്തിൽ പറയുന്നത്.

ചിത്രത്തിന് ലഭിച്ച ഗംഭീര വരവേൽപ്പ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുവരുന്ന ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിന്റെ സെറ്റിൽ ആഘോഷിക്കുകയാണ് അണിയറ പ്രവർത്തകർ.രമേശ് പിഷാരടി, മുകേഷ് തുടങ്ങിയവരും ആഘോഷത്തിൽ പങ്കുചേർന്നു.


പഞ്ചവർണ്ണതത്ത എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കാലെടുത്തുവച്ച രമേശ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപക് ദേവ് ആണ് സംഗീത സംവിധായകൻ. ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ഖാലിദ് റഹ്മാൻ ആണ് ഉണ്ട സംവിധാനം ചെയ്തത്.അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്‌മാൻ. ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് ജോലിക്കായി പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥയാണ് ഖാലിദ് റഹ്മാൻ ഉണ്ടയിലൂടെ പറയുന്നത്. മമ്മൂട്ടിക്ക് പുറമേ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിൽ മണികണ്ഠൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

“Lucifer”
Share.

About Author

Comments are closed.