സൈബർ ആക്രമണവുമായെത്തിയവന് കിടിലൻ മറുപടി നൽകി ഉണ്ണി മുകുന്ദൻ. കൊച്ചു കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നൊരു വീഡിയോ പങ്ക് വെച്ച ഉണ്ണി മുകുന്ദൻ അതിൽ ഒരു കുട്ടി ‘നെയ്മർ’ കളിച്ചെന്നും പറഞ്ഞ് ക്യാപ്ഷൻ ഇട്ടതാണ് നെയ്മർ ആരാധകരെ ചൊടിപ്പിച്ചത്. ഒരു ആരാധകൻ കമന്റ് ഇട്ടത് ഇങ്ങനെയാണ്.. “എന്ത് മാങ്ങ കണ്ടിട്ടാ ഉണ്ണി മോനെ നെയ്മറെ ട്രോള്ളിയത് നിനക്ക് ഇതിനുള്ള പണി വേറെ തരുന്നുണ്ട് നിന്റെ പടം വരട്ടെ അല്ലേലും നിന്റെ പടത്തിനു ആളുകൾ കയറൽ ഇല്ല ഇനി ഇത് കൂടെ ആയില്ലേ കാണിച്ച തരാം” അതിന് മറുപടിയായി പേടിച്ചു പോയി കേട്ടോ എന്നാണ് രസകരമായി മറുപടി കൊടുത്തത്.