Sunday, February 28

പുത്തന്‍ ഥാറില്‍ അനുസിത്താരയുടെ വീട്ടിലെത്തി ഉണ്ണിമുകുന്ദന്‍

Pinterest LinkedIn Tumblr +

മാമാങ്കത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരജോഡികളായി മാറിയവരാണ് ഉണ്ണിമുകുന്ദനും അനുസിത്താരയും. നല്ല സുഹൃത്തുക്കള്‍ കൂടിയാണ് ഇവര്‍. ഇപ്പോഴിതാ തന്റെ പുത്തന്‍ ഥാറില്‍ അനുസിത്താരയുടെ വീട്ടിലെത്തിയ വിശേഷം പങ്കു വെച്ചിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്കിലൂടെയാണ് അനുവിനും ഭര്‍ത്താവ് വിഷ്ണുവിനും ഒപ്പമുള്ള ചിത്രം ഉണ്ണി മുകുന്ദന്‍ പങ്കു വെച്ചിരിക്കുന്നത്.

നേരത്തേ താരം സൂപ്പര്‍ബൈക്ക് സ്വന്തമാക്കിയതും വാര്‍ത്തയായിരുന്നു. DucatiPanigale V2 ആണ് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം താരം സ്വന്തമാക്കിയത്. കുട്ടിക്കാലത്തേ തന്നെ മനസ്സിലുണ്ടായിരുന്ന സ്വപ്നമാണ് യാഥാര്‍ത്ഥ്യമായതെന്ന് ബൈക്കിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ട് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.

തന്റെ ആദ്യ ബൈക്ക് (ബജാജ് പള്‍സര്‍) മോഡിഫൈ ചെയ്തതും, അച്ഛന്റെ ആദ്യ ബൈക്കുകളായ ഹീറോ ഹോണ്ട സിഡി 100 എസ്എസ്, ജാവ എന്നിവ തിരിച്ചുപിടിച്ചും ഉണ്ണി മുകുന്ദന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

Anu and Vishnu thank you for being such a
Sweet hosts !! U Guys have built a dream home ! Wish u all the very best! ❤️

Anu Sithara
Vishnu Prasad

Posted by Unni Mukundan on Wednesday, 13 January 2021

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.