Tuesday, October 22

ഉണ്ടയ്ക്ക് ശേഷം അടുത്ത ചിത്രവുമായി ഖാലിദ് റഹ്മാൻ;ചിത്രത്തിൽ ഷെയ്ൻ നിഗം നായകൻ

Google+ Pinterest LinkedIn Tumblr +
“samvritha”

മമ്മൂട്ടി നായകനായ ഉണ്ടയെന്ന ചിത്രത്തിനുശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് ഷെയിൻ നിഗം ആയിരിക്കും. നായികക്കായി കാസ്റ്റിംഗ് കോൾ നടത്തിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആഷിഖ് ഉസ്മാനാണ്. 20നും 25നും ഇടയിൽ പ്രായമുള്ള നായികമാരെ പരിഗണിക്കുന്നതിനൊപ്പം മലയാളം ഇംഗ്ലീഷ് ഭാഷകളിൽ നൈപുണ്യം ഉള്ളവർ കൂടുതൽ പരിഗണിക്കപ്പെടും എന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

2016 ൽ പുറത്തിറങ്ങിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് ഖാലിദ് റഹ്മാൻ സ്വതന്ത്രസംവിധായകനായി മാറിയത്. അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും തിയേറ്ററുകളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടി.

“Lucifer”
Share.

About Author

Comments are closed.