പാർവതി, ആസിഫ് അലി, ടോവിനോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ഉയരെയുടെ ട്രെയ്ലർ നാളെയെത്തും. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസും എസ് ക്യൂബും ചേർന്ന് ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം ഷെനുഗ, ഷെഗന, ഷേർഗ എന്നിവർ ചേർന്നാണ്. രാജേഷ് പിള്ളയുടെ അസിസ്റ്റന്റ് ആയിരുന്ന മനു അശോകനാണ് സംവിധാനം നിർവഹിക്കുന്നത്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം സഞ്ജയ് ബോബി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ഉയരെ. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. നാളെ വൈകിട്ട് 5 മണിക്കാണ് ട്രെയ്ലർ ലോഞ്ച് ചെയ്യുന്നത്.