Tuesday, June 2

എന്റെ ഭീമന്.. സഫലമാകുന്ന ആ സ്വപ്നത്തിന് പിറന്നാൾ ആശംസകൾ..! രണ്ടാമൂഴം സൂചനയേകി ശ്രീകുമാർ മേനോന്റെ ആശംസ

Pinterest LinkedIn Tumblr +

ഒടിയനിലൂടെ പ്രേക്ഷകർക്ക് പരിചിതനായ സംവിധായകൻ വി ഏ ശ്രീകുമാർ. ലാലേട്ടനെ നായകനാക്കി എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ശ്രീകുമാർ ഒരുക്കുന്ന രണ്ടാമൂഴം പ്രഖ്യാപിച്ചിരുന്നെങ്കിലും ആ സിനിമ ഇതുവരെയും എങ്ങും എത്തിയിട്ടില്ല. നിർമാതാക്കൾ മാറി മറിഞ്ഞും നിയമ നടപടികളിൽ പെട്ടും രണ്ടാമൂഴം അനിശ്ചിതത്വത്തിലാണ്. ഇന്ന് ലാലേട്ടന്റെ ജന്മദിനത്തിൽ ശ്രീകുമാർ മേനോൻ നടത്തിയിരിക്കുന്ന ആശംസ രണ്ടാമൂഴത്തിന്റെ സൂചനകൾ വിളിച്ചോതുന്നതാണ്. ‘എന്റെ ഭീമന്.. സഫലമാകുന്ന ആ സ്വപ്നത്തിന് പിറന്നാൾ ആശംസകൾ’ എന്നാണ് ശ്രീകുമാർ മേനോൻ കുറിച്ചത്. എന്നാൽ ഒടിയൻ പ്രതീക്ഷിച്ച വിജയം കൈവരിക്കുവാൻ സാധിക്കാതെ വന്നതിനാൽ തന്നെ ഒട്ടു മിക്ക ആരാധകരും രണ്ടാമൂഴം വേണ്ടായെന്ന നിലപാടിൽ തന്നെയാണ്. അത് കമന്റുകളിൽ നിന്നും വ്യക്തവുമാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.