മലയാളിയുടെ ക്രിയേറ്റിവിറ്റി പകരം വെക്കാനില്ലാത്ത ഒന്ന് തന്നെയാണ്. രസകരവും എന്നാൽ ചിന്തിപ്പിക്കുന്നതുമായ ട്രോളുകൾ കൊണ്ടാണ് ഓരോ ദിവസവും സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. ഓരോ ദിവസവും ഓരോ ട്രെൻഡിങ്ങുകളാണ് ട്രോളന്മാർക്കിടയിൽ ഉള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരിക്കുന്നത് ടോവിനോ തോമസിനെ വെച്ചുള്ള വനിത മാഗസിന്റെ കവർ പേജിന്റെ എഡിറ്റിങ്ങാണ്. ടോവിനോയുടെ സ്ഥാനത്ത് പ്രേം നസീറും രമണനും ദാമുവും ജോണി സിൻസും ഇടം കണ്ടെത്തിയിരിക്കുകയാണ്.