ആസിഫലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വീണ നന്ദകുമാർ. ചിത്രം ഹിറ്റായതോടെ ഇപ്പോൾ വീണക്ക് നിരവധി ആരാധകരാണ്. താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
വീണ നന്ദകുമാർ എന്ന ഇംഗ്ലീഷ് ബിരുദധാരിയുടെ ജീവിതലക്ഷ്യം സിവിൽ സർവീസ് ആയിരുന്നു എന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉള്ളതു കൊണ്ടാണ് ഇങ്ങനെ ഒരു മോഹം തനിക്ക് ഉണ്ടായതെന്നും വീണ പറയുന്നു. എന്നാൽ അഭിനയ മേഖലയും പല നല്ല കാര്യങ്ങളും ചെയ്യാനും ഒരുപാടു പേർക്കു പ്രചോദനമാകാനും കഴിയുന്ന മേഖലയാണ് എന്നും താരം അഭിപ്രായപ്പെടുന്നു. ബാങ്ക് ജോലിക്കിടെ അതിനായി തകർത്തു പഠിക്കുന്നതിനിടയിലാണ് സ്ലീവാച്ഛന്റെ മാലാഖ ആകുവാനുള്ള വിളി വന്നത്.