Sunday, September 27

അക്ഷയ് രാധാകൃഷ്ണനും നൂറിൻ ഷെരീഫും ഒന്നിക്കുന്ന വെള്ളേപ്പത്തിന്റെ മോഷൻ പോസ്റ്റർ ഉണ്ണി മുകുന്ദൻ പുറത്ത് വിട്ടു [VIDEO]

Pinterest LinkedIn Tumblr +

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണന്‍ വീണ്ടും നായകനായി എത്തുന്ന ചിത്രമാണ് വെള്ളേപ്പം. പത്തു വർഷത്തിൽ പരം സിനിമാരംഗത്ത് പ്രവർത്തിച്ചിട്ടുള്ള പ്രവീൺ രാജ് പൂക്കാടന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ഹാസ്യത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു ചിത്രമാണിത്. തൃശൂരിന്റെ പ്രാതല്‍ രുചികളില്‍ ഒന്നായ വെള്ളേപ്പത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നൂറിൻ ഷെരീഫ് ആണ് വെള്ളേപ്പത്തിൽ നായികയായെത്തുന്നത്.
ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. നടൻ ഉണ്ണി മുകുന്ദൻ ആണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്.

ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ മലയാളത്തിലെ ഒരു സൂപ്പർതാരവും എത്തുന്നുണ്ട്. റോമയാണ് മറ്റൊരു താരം. അന്‍പേ എന്‍ അന്‍പേ,ദേവതയെ കണ്ടെ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ഹരീഷ് രാഘവേന്ദ്ര ആദ്യമായി മലയാളത്തില്‍ എത്തുകയുമാണ് ഈ ചിത്രത്തിലൂടെ

“Lucifer”
Loading...
Share.

About Author

Comments are closed.