വളരെ രസകരമായ രീതിയിൽ ജീവിതം നയിക്കുന്ന ദമ്പതികളാണ് വിധുപ്രതാപും ദീപ്തിയും. വിധു പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ‘ചിരിക്കുടുക്ക’ എന്ന ചിത്രത്തിന് മൂന്ന് പാട്ടുകൾ പാടിയിരുന്നു. അതിൽ നായികയായെത്തിയത് ദീപ്തി ആയിരുന്നു. ലോക്ക് ഡൗൺ കാലമായതിനാൽ പുതിയ പരിപാടികൾ ഒന്നും സംപ്രേഷണം ചെയ്യുന്നില്ല. പക്ഷേ പ്രേക്ഷകരെ നിരാശപ്പെടുത്താതെ നേരത്തെ ഹിറ്റായ പല പരിപാടികളും വീണ്ടും പ്രക്ഷേപണം നടത്തി കൊണ്ടിരിക്കുകയാണ്. അതിലൊന്ന് കൈരളിയിലെ മനസിലൊരു മഴവില്ല് എന്ന പരിപാടിയാണ്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അവതാരകയായിട്ടെത്തിയ ഷോയില്‍ വിധു പ്രതാപും ഭാര്യ ദീപ്തിയും പങ്കെടുക്കാന്‍ എത്തിയപ്പോൾ ഇരുവരും ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ച് മനസ്സ് തുറന്നിരുന്നു. വിധു സ്റ്റേജിൽ പാട്ടു പാടുന്ന സമയത്ത് ദീപ്തി ഡാൻസ് കളിച്ചിട്ടില്ലെ എന്ന അവതാരികയുടെ ചോദ്യത്തിന്, ഉണ്ട് എന്നും തങ്ങൾ ഒരുമിച്ച് പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. അങ്ങനെ പ്രോഗ്രാമിനിടെ ഇടം കണ്ണിട്ട് ലൈന്‍ അടിച്ചല്ലേ വിവാഹം കഴിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയ്യോ അങ്ങനെ അല്ലെന്നായിരുന്നു ഇരുവരുടെയും മറുപടി. തങ്ങളുടേത് പ്രണയവിവാഹമായിരുന്നോ എന്ന അവതാരികയുടെ ചോദ്യത്തിന് അങ്ങനെ തോന്നുമെങ്കിലും അല്ല എന്നാണ് വിധു മറുപടി പറഞ്ഞത്. വിധുവും സുഹൃത്തുക്കളും കൂടി തട്ടിക്കൂട്ടായി ഉണ്ടാക്കിയ ഒരു ആൽബത്തിൽ ഗസ്റ്റ് ആർട്ടിസ്റ്റായി എത്തിയത് ദീപ്തി ആയിരുന്നു. “അന്ന് ദീപ്തി വന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. അന്ന് ഞാന്‍ പ്രൊഡ്യൂസര്‍ ആയത് കൊണ്ട് ലൈറ്റൊക്കെ ചുമന്ന് നടക്കുകയായിരുന്നു. വലിയ ആളെ പോലെ വണ്ടിയിലൊക്കെ വന്ന് ഇറങ്ങിയപ്പോഴാണ് ദീപ്തിയെ ആദ്യമായി കാണുന്നത്. അപ്പോ തൊട്ട് ബന്ധം ഉണ്ടായിരുന്നു. പക്ഷേ ലവ് മ്യാരേജ് അല്ലായിരുന്നു.” വിനുവിൻറെ വാക്കുകളാണിവ.
കൂട്ടുകാരുമായി ചേർന്ന് സംഗീത ആൽബത്തിന് തയ്യാറെടുത്തപ്പോൾ നൃത്ത അഭിനയത്തിന് വിധു ദീപ്തിയെ കൂടെ കൂട്ടുകയും പിന്നീട് ജീവിതസഖിയായി ക്ഷണിക്കുകയും ചെയ്തു. ദീപ്തിയുടെയും വിധുവിന്റെയും വിവാഹം പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ നടന്നു. 2008ലെ വിവാഹത്തിനുശേഷം ദീപ്തി ഭരതനാട്യത്തിൽ ബിരുദാനന്തരബിരുദം നേടി. ദീപ്തി ഇപ്പോൾ നൃത്ത പരിപാടികളുടെ തിരക്കിലും വിധു സിനിമകളുടെ പിന്നാലെയുമാണ്.