Wednesday, March 3

ടോവിനോ നായകനായ തീവണ്ടിയിലെ വിജനതീരമേ എന്ന ഗാനം റിലീസായി [VIDEO]

Pinterest LinkedIn Tumblr +

ടൊവിനോ തോമസ് നായകനായ തീവണ്ടി തിയേറ്ററുകളില്‍ കുതിക്കുകയാണ്. ചിത്രം വമ്പൻ ഹിറ്റിലേക്ക് നീങ്ങുന്നു.
മികച്ച പ്രതികരണമാണ് എങ്ങുനിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയിലെ അഭിനേതാക്കളെല്ലാം അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്. ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായിക.

തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ തീവണ്ടിയിൽ അവതരിപ്പിക്കുന്നത്. ബിനീഷ് എന്ന കഥാപാത്രത്തെ ടൊവിനോ ഭംഗിയായി കൈകാര്യം ചെയ്തു. ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിലെ വിജനതീരമേ എന്ന ഗാനം കാണാം

teevandi enkile ennodu para
Loading...
Share.

About Author

Leave A Reply