ഇളയ ദളപതി വിജയ് എന്നും ആരാധകരെ ഞെട്ടിപ്പിച്ചിട്ടുള്ള ഒരു സൂപ്പർ താരമാണ്. അദ്ദേഹത്തിന്റെ എളിമയും വിനയവുമാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഈ കൊറോണ കാലത്ത് സ്വന്തം വീട്ടുകാർ പോലും അകറ്റി നിർത്തി ഒറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ് അദ്ദേഹം തന്റെ സുഹൃത്തിനു നേരിട്ട് ഭക്ഷണവുമായി എത്തിയിരിക്കുകയാണ്. ഇപ്പോൾ ഈ വാർത്ത അദ്ദേഹത്തിന്റെ ആരാധകർ വലിയ ആഘോഷമാക്കിയിരിക്കുയാണ്. പ്രമുഖ ടിവി സീരിയല്‍ താരവും അവതാരകനുമായ സഞ്ജീവ് വിജയ്യുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം നമ്മളിൽ പലർക്കും അറിയാവുന്നതാണ്. വളരെ ചെറുപ്പം മുതലുള്ള സൗഹൃദ്ദമാണ് ഇവരുടേത്..
കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് കടുത്ത പനിയും ചുമയും നെഞ്ച് വേദനയും കാരണം വീട്ടിൽ നിരീക്ഷണത്തിലാകേണ്ടി വന്നു . കോവിഡ് ടെസ്റ്റിന് വിധേയനാകേണ്ടിവന്നതിനാൽ തന്റെ കുടുംബത്തെ അവിടെ നിന്നും മാറ്റിയിരുന്നു അത് കാരണം അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. വിജയ് ഫോണ്‍ വിളിച്ച സമയത്ത് ഞാന്‍ ലക്ഷണങ്ങളെക്കുറിച്ച് പറഞ്ഞു. കൊറോണ ടെസ്റ്റ് നടത്തിയോ എന്ന് അദ്ദേഹം ചോദിച്ചു. നാളെ നടത്തുമെന്ന് ഞാന്‍ പറഞ്ഞു. ഭക്ഷണം എങ്ങനെയാണ് എത്തിക്കുന്നതെന്ന് വിജയ് അന്വേഷിച്ചപ്പോള്‍ അടുത്ത ഹോട്ടലില്‍നിന്ന് എത്തിക്കുമെന്നും ഞാന്‍ പറഞ്ഞു. കുറച്ചു മിനിറ്റിന് ശേഷം എന്റെ അപ്പാര്‍ട്ട്മെന്റില്‍ എത്തിയ വിജയ് എന്നോട് താഴേത്ത് ഇറങ്ങിവരാന്‍ പറഞ്ഞു. സ്വന്തം കാറില്‍ അവന് തന്നെ എനിക്ക് ഭക്ഷണവുമായി എത്തിയിരിക്കുകയാണ്. ഞാന്‍ മാസ്ക് ധരിക്കാത്തതുകൊണ്ട് അടുത്തേക്ക് പോയില്ല. അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റിയുടെ കയ്യില്ഭക്ഷണം ഏല്‍പ്പിച്ചു.
ഏവരും ഒറ്റപ്പെടുത്തുന്ന ഈ സാഹചര്യത്തിൽ അവൻ എനിക്ക് വേണ്ടി ചെയ്ത് ഈ കാര്യം ഞാൻ ഒരിക്കലും മറക്കില്ല എന്നും സഞ്ജയ് തുറന്ന് പറയുന്നു.. യേതായാലും വാർത്ത ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ് ..