കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്നു ഈ സാഹചര്യത്തിൽ രാജ്യത്ത് ഒന്നാകെ 21 ദിവസത്തേക്ക് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഏറ്റവും അധികം ബാധിക്കുന്നത് ദിവസവേതനകാരെയാണ്. തമിഴ് സിനിമയിൽ ഉള്ള ദിവസവേതനകാർക്ക് ഒരു കൈത്താങ്ങായി എത്തിയിരിക്കുകയാണ് രജനീകാന്തും വിജയസേതുപതിയും. ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി)യ്ക്ക് രജനീകാന്ത് 50 ലക്ഷം രൂപയും വിജയസേതുപതി 10 ലക്ഷം രൂപയും നൽകിയതായി പിആര്‍ഒ ജോണ്സണ് ട്വീറ്റ് ചെയ്തു.
ഇവരോടൊപ്പം നിരവധി മറ്റു താരങ്ങളും സഹായം നൽകിയിട്ടുണ്ട്. ഫെഫ്സിയുടെ പ്രസിഡന്റ് ആര്.കെ സെല്‍വമണി സഹായമഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് ശിവകുമാര്‍, സൂര്യ, കാര്‍ത്തി, ശിവകാര്ത്തികേയന്, പ്രകാശ് രാജ്, പാര്ഥിപന്, മനോ ബാല എന്നിവരും സഹായം നൽകിയത്. കൊറോണാ വൈറസ് മൂലം ചിത്രങ്ങളുടെ ഷൂട്ടിങ്ങും റിലീസും എല്ലാം മാറ്റിവച്ചിരിക്കുകയാണ്. അതുമൂലം സിനിമാലോകത്തെ ദിവസവേതനകാർ കഷ്ടപ്പാടിൽ ആണെന്ന് തമിഴ് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെപ്സി പ്രസിഡന്റ് ആര് കെ ശെല്‍വമണി അറിയിച്ചിരുന്നു.
Kollywood stars have rendered helping arm to their FEFSI members who need economical support. #Rajinikanth #SivaKarthikeyan #VijaySethupathi #Suriya #Karthi & family Dir #VetriMaaran #Narain #Roshan #Sachu
Dir #RaParthiban Prod #KalaipuliDhanu #PrakashRaj so far & more to come pic.twitter.com/uwTYGVcmtq— Fab Flickz (@FabFlickz) March 25, 2020