കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടി മൂഡില്‍ കാറോടിച്ച് വിജയ്യുടെ മകന് ജാസണ്‍ സഞ്ജയ്. കൂട്ടുകാര്‍ക്കൊപ്പം കാറില്‍ പാട്ട് ആസ്വദിച്ച് ഡാന്‍സ് കളിക്കുകയാണ് സഞ്ജയ്. കൂട്ടുകാര്‍ക്കൊപ്പമുളള ജാസണിന്റെ ഒരു ഫൊട്ടോയും അടുത്തിടെ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിരുന്നു.
നേരത്തെ പാട്ട് ആസ്വദിച്ച് ഡ്രൈവ് ചെയ്യുന്ന ജാസണിന്റെ വീഡിയോയാണ് വൈറലായത്. സെക്കന്‍ഡുകള്‍ മാത്രമുളള വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. കുറച്ചു നാളുകളായി സോഷ്യല്‍ ലോകത്തെ താരം. ജാസണിന്റെ പുതിയ ഫൊട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. അടുത്തിടെ രാത്രിയില്‍ ഡ്രൈവ് ചെയ്തു പോകുന്ന ജാസണിന്റെ വീഡിയോ വൈറലായിരുന്നു.
View this post on Instagram
കാനഡയില്‍ ഫിലിം സ്റ്റഡീസ് പഠിക്കുകയാണ് ജാസണ്‍. ജംങ്ഷന് എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് ജാസണ്‍. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ജങ്ഷന് എന്ന ഷോട്ട് ഫിലിം ശ്രദ്ധ നേടിയിരുന്നു. രണ്ടുമക്കളാണ് വിജയ്- സംഗീത ദമ്പതികള്‍ക്ക്. സഞ്ജയും ദിവ്യ സാഷയും. രണ്ടു പേരും അച്ഛന്റെ സിനിമകളില്‍ ബാലതാരങ്ങളായി തലകാണിച്ചിട്ടുണ്ട്. വേട്ടൈക്കാരന്‍ സിനിമയിലെ ഒരു പാട്ടില്‍ മകന് സഞ്ജയ് വിജയ്യോടൊപ്പം അഭിനയിച്ചിരുന്നു, ‘തെരി’യില്‍ മകള്‍ ദിവ്യ സാഷയും ഒപ്പം അഭിനയിച്ചു.