Thursday, July 18

പുതുവർഷത്തെ ആദ്യ ഹിറ്റിലേക്ക് വിജയ് സൂപ്പറും പൗർണ്ണമിയും ; ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു

Google+ Pinterest LinkedIn Tumblr +
“samvritha”

ബൈസിക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ എന്നി ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായി മാറിയ ആളാണ് ജിസ് ജോയ്.രണ്ട് സിനിമകളിലും ആസിഫ് അലി ആയിരുന്നു നായകനായി എത്തിയത്.

ജിസ് ജോയ് ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ” വിജയ് സൂപ്പറും പൗർണ്ണമിയും “. ജിസ് ജോയ് തന്നെയാണ് ചിത്രത്തിന്റെ തിരകഥ ഒരുകുന്നത്.

ചിത്രം ഇന്നലെ തിയറ്ററുകളിൽ എത്തി.ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഫീൽ ഗുഡ് സിനിമകളുടെ ഉസ്താദായ ജിസ് ജോയുടെ മറ്റൊരു ഫീൽ ഗുഡ് ചിത്രമാണ് ഇതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങൾ.

റിപ്പോർട്ടുകൾ പ്രകാരം ഈ വർഷത്തെ ആദ്യ ഹിറ്റിലേക്ക് കുതിക്കുകയാണ് ചിത്രം.കേരളത്തിൽ അങ്ങോളം ഇങ്ങളോമുള്ള തിയറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശനം തുടരുന്നത്. അവധി ദിനമായ ഇന്നും നാളെയും മികച്ച പ്രേക്ഷക പിന്തുണയാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

ഐശ്വര്യ ലക്ഷ്മിയാണ് ആണ് ചിത്രത്തിലെ നായിക. ശാന്തി കൃഷ്ണ ,രഞ്ജി പണിക്കർ, സിദ്ദിഖ്,ബാലു വർഗീസ്, ജോസഫ് അന്നക്കുട്ടി ജോസ് തുടങ്ങിയവർ ചിത്രത്തിലെ മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്.സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെ ആണ് നിർമാണം.

“Lucifer”
Share.

About Author

Comments are closed.