ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടന് വിജിലേഷ് തന്റെ ജീവിത പാതിയെ കണ്ടെത്തുന്ന തിരക്കിലാണ്. വ്യത്യസ്തമായി സോഷ്യല്‍ മീഡിയയിലൂടെ ആണ് താരം തന്റെ ഭാവി വധുവിനെ തിരയുന്നത്. എന്തുകൊണ്ടാണ് ഫേസ്ബുക്കിലൂടെ വിവാഹ ആലോചന എന്നാണ് ആരാധകര്‍ ചോദിക്കുന്നത്,സിനിമ, അഭിനയം ഇതെല്ലാം ആയി തിരക്കിയപ്പോള്‍ ജീവിതത്തെ പറ്റി ചിന്തിച്ച് ഇല്ലെന്നും വീട്ടില്‍ കല്യാണം കഴിക്കാന്‍ നിര്‍ബന്ധമായി തുടങ്ങിയെന്നും അതു കൊണ്ടാണ് ഫേസ്ബുക്ക് വഴി വിവരമറിയിച്ചത് എന്നും താരം കുറിച്ചു. ഫേസ്ബുക്ക് വഴി ഒരുപാട് ആളുകള്‍ കാണുമെന്നും അതിലൂടെ ആലോചനകള്‍ വരും എന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം തുറന്നുപറഞ്ഞു.
ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്ക്കുന്നു. ആരെങ്കിലും വന്നു ചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് വിജിലേഷ് കുറിച്ചത്.
കുറിപ്പ് വായിക്കാം:
ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ