സുരാജ് വെഞ്ഞാറമൂട്, സൗബിൻ സാഹിർ എന്നിവരെ നായകരാക്കി നവാഗതനായ എംസി ജോസഫ് ഒരുക്കുന്ന വികൃതിയുടെ രസകരമായ പുതിയ ടീസർ പുറത്തിറങ്ങി. ഈ വെള്ളിയാഴ്ച്ചയാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. കട്ട് ടൂ ക്രിയേറ്റ് പിക്ചേഴ്സിന്റെ ബാനറിൽ എ. ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജീഷ് പി തോമസ് ആണ് തിരക്കഥ ഒരുക്കുന്നത്. സംഗീതം ബിജിപാൽ, ഛായാഗ്രഹണം ആൽബി. പുതുമുഖം വിന്‍സിയാണ് ചിത്രത്തിലെ നായിക. ബാബുരാജ്, ഭഗത് മാന്വല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.