Tuesday, June 2

പ്രണയത്തിന്റെ 16 വർഷങ്ങൾ;കുറിപ്പുമായി വിനീത് ശ്രീനിവാസനും ദിവ്യയും

Pinterest LinkedIn Tumblr +

എട്ടാം വിവാഹ വാർഷിക ആഘോഷത്തിന്റെ സന്തോഷം നുകരുകയാണ് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും. തങ്ങൾ വിവാഹം ചെയ്തതിനു ശേഷം എട്ടു വർഷം പിന്നിട്ടെങ്കിലും തങ്ങൾ ഒന്നിച്ചുണ്ടായിരുന്ന പതിനാറാമത്തെ വർഷമാണിത് എന്ന് ഇരുവരും പറയുന്നു. 16 വർഷങ്ങൾക്ക് മുൻപ് ഫോണിലൂടെയാണ് തങ്ങളുടെ സൗഹൃദം തുടങ്ങിയതെന്ന് ഭാര്യ ദിവ്യ പങ്കുവയ്ക്കുന്നു. ദിവ്യക്ക് വിവാഹ വാർഷിക ആഘോഷങ്ങളുടെ ആശംസകൾ അറിയിച്ചുകൊണ്ട് വിനീത് പങ്കുവെച്ച കുറിപ്പും ചിത്രവും ആണ് ഇപ്പോൾ വൈറലാകുന്നത്.

“വീണ്ടുമൊരു മാർച്ച് 31 എത്തിയിരിക്കുകയാണ്. ദിവ്യക്ക് ഒപ്പമുള്ള പതിനാറാമത്തെ വർഷമാണ്. തങ്ങൾ ഡിഗ്രി പഠനം പൂർത്തിയാക്കിയ അതേ കോളേജിൽ ഹൃദയം ഷൂട്ട് ചെയ്തപ്പോൾ എടുത്ത ചിത്രമാണ് ഇപ്പോൾ പങ്കുവയ്ക്കുന്നത്. 2004 മുതൽ 2006 വരെ കോളേജിൽ ആയിരുന്നപ്പോൾ തങ്ങൾ ഒരുമിച്ച് ഇരിക്കുവാൻ ആഗ്രഹിച്ച ഒരു സ്ഥലമാണ് ഇത്. സമയം കടന്നു പോയി. ദിവ്യ ഇപ്പോൾ എന്റെ രണ്ട് മക്കളുടെ അമ്മയായി മാറിയിരിക്കുന്നു. ഹാപ്പി ആനിവേഴ്സറി മൈ വണ്ടർഫുൾ വുമൺ” എന്നാണ് വിനീത് കുറിച്ചിരിക്കുന്നത്.

ആനിവേഴ്സറിയുടെ പോസ്റ്റ് ഇടാനുള്ള തിടുക്കത്തിൽ ആയിരുന്നു താനെന്നും അതിനുള്ള ചിത്രം തിരയുന്നതിനിടയിലാണ് വിനീതിന്റെ കുറിപ്പ് കണ്ടതെന്നും ദിവ്യ പറയുന്നു.”16 വർഷങ്ങൾക്കു മുൻപാണ് നമ്മൾ ഫോണിലൂടെ പരിചയപ്പെട്ടത്. അന്ന് നമ്മൾ രാത്രിമുഴുവനും ഫോണിലൂടെ സംസാരിച്ചിരിക്കും. കാരണം നമ്മൾക്ക് രണ്ടുപേർക്കും ഉറക്കം തീരെ ഇല്ലായിരുന്നു. ഇന്നും നമ്മൾ പ്രണയം പറഞ്ഞ് ജീവിക്കുന്നു നമ്മൾ ഒരുമിച്ച് നിരവധി ചിത്രങ്ങൾ എടുക്കേണ്ടിയിരിക്കുന്നു വിനീത്. ഹാപ്പി ആനിവേഴ്സറി എന്നാണ് ദിവ്യ കുറിച്ചിരിക്കുന്നത്.കുറുപ്പിന് കമന്റുകളുമായി നിരവധി താരങ്ങളും എത്തിയിട്ടുണ്ട്. നീരജ് മാധവ്, ആര്‍ജെ മാത്തുക്കി, രാജ് കലേഷ്, നിഖില വിമല്‍, ജോമോന്‍ ടി ജോണ്‍, തുടങ്ങി നിരവധി താരങ്ങൾ ഇവർക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

“Lucifer”
Loading...
Share.

About Author

Comments are closed.