ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ ശ്രീനിവാസൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലൻ.കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സർവൈവൽ ചിത്രങ്ങളിൽ ഒന്നാണ് ഹെലൻ. മാത്തുക്കുട്ടി സേവ്യർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കുമ്പളങ്ങി ഫെയിം അന്ന ബെന്നാണ് നായിക.അന്ന ബെന്നിന്റെ ഗംഭീര പ്രകടനം ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്താണ്.
വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിച്ചത്.അന്ന ബെന്നിനെ കൂടാതെ ലാൽ,നോബിൾ,ലാൽ തുടങ്ങിയവരും മികച്ച പ്രകടനം പുറത്തെടുക്കുകയുണ്ടായി.
തനിക്ക് ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്ന രണ്ട് സ്ത്രീകളാണ് ഹെലൻ പോളും രോഹിണി പ്രണാബും എന്ന് കുറിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് വിനീത് ശ്രീനിവാസൻ ഇപ്പോൾ.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിരയിലെ കേന്ദ്ര കഥാപാത്രമാണ് രോഹിണി പ്രണാബ്.ഹെലനെയും രോഹിണിയേയും യഥാക്രമം അന്ന ബെന്നും ശോഭനയുമാണ് തിരശീലയിൽ അവിസ്മരണീയമാക്കിയത്.
ആൽഫ്രഡ് കുര്യൻ ജോസഫ്, നോബിൾ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യർ എന്നിവർ ചേർന്നാണ് ഹെലന്റെ തിരക്കഥ ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.