അഭിനേതാവ്, ഗായകൻ, സംവിധായകൻ എന്നീ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. വിനീത് ശ്രീനിവാസന് മുഖ്യ വേഷത്തിൽ എത്തുന്ന മനോഹരം,തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ രണ്ട് ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു.
ഇതിനിടെ വിനീതിനെ തേടി മറ്റൊരു സന്തോഷ വാർത്ത കൂടി എത്തിയിരുന്നു.വിനീത് ശ്രീനിവാസൻ ഒരു പെൺകുഞ്ഞിന്റെ അച്ഛനായ വിവരം കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്ത് വിട്ടത്.വിനീതിന്റെ രണ്ടാം കുഞ്ഞാണ് ഇത്.ആദ്യത്തേത് മകനായിരുന്നു, വിഹാൻ.ഇപ്പോൾ കൊച്ചു സുന്ദരിയുടെ ആദ്യ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ വിനീത് ശ്രീനിവാസൻ.വിനീതിന്റെ ചുമലില്‍ കേറി ഇരിക്കുന്ന മകന് വിഹാനും ചിത്രത്തിലുണ്ടെന്നുള്ളതാണ് രസകരമായ കാര്യം. ഭാര്യ ദിവ്യയാണ് ഫോട്ടോഗ്രാഫർ.