പ്രിയദര്ശന് സംവിധാനം ചെയ്ത് 1988ല്‍ പുറത്തെത്തിയ മോഹന്‍ലാലും രഞ്ജിനിയും മുഖ്യ വേഷത്തിലെത്തിയ ‘ചിത്രം’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രേക്ഷകർ ഇന്നും ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ് ചിത്രം. വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
പ്രണവ് വേഷമിടുന്ന ഒമ്പതാമത് ചിത്രമായിരിക്കുമിത്. ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അഭിനയിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പി കെ ആര് പിള്ള നിര്‍മിച്ച ചിത്രത്തില്‍ നെടുമുടി വേണു, ശ്രീനിവാസന്, ലിസി, ജഗദീഷ്, മണിയന്‍പിള്ള രാജു, പൂര്‍ണം വിശ്വനാഥന്, സുകുമാരി എന്നിവരും പ്രധാനവേഷങ്ങളിൽ എത്തിയിരുന്നു. ഷിബു ചക്രവര്‍ത്തിയും എം.ജി ശ്രീകുമാറും എഴുതിയ ഗാനങ്ങള്‍ക്ക് കണ്ണൂര്‍ രാജനായിരുന്നു സംഗീതം സംവിധാനം നിര്‍വഹിച്ചത്.