Sunday, January 20

അടുത്ത നാളുകളിൽ കണ്ട ഏറ്റവും മികച്ച രജനി പടം;പേട്ടയെ അഭിനന്ദിച്ച് വിനീത് ശ്രീനിവാസൻ

Google+ Pinterest LinkedIn Tumblr +

രജനികാന്ത് നായകനായെത്തിയ പേട്ട ഗംഭീര അഭിപ്രായങ്ങളോടെ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.ആദ്യ പ്രദര്ശനങ്ങളിൽ നിന്ന് തന്നെ ചിത്രത്തിന് ബ്ലോക്ക് ബസ്റ്റർ പട്ടം നൽകി കഴിഞ്ഞിരിക്കുകയാണ് ആരാധകർ.കുറച്ചു നാളുകളായി രജനികാന്തിന്റെ മാസ്സ് താരപകിട്ട് അതിന്റെ പൂർണതയിൽ ആവിഷ്കരിച്ച ചിത്രമാകുകയാണ് പേട്ട.

ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമയുടെ ഓൾ റൗണ്ടർ വിനീത് ശ്രീനിവാസൻ.അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച രജനി ചിത്രമാണ് പേട്ട എന്ന് വിനീത് അഭിപ്രായപ്പെട്ടു.കുറെ കാലത്തിന് ശേഷം ഒരു നാണവും തോന്നാതെ ഞാൻ ആർപ്പുവിളിച്ചു കൈയടിച്ചു,അദ്ദേഹം കുറിച്ചു.

ചിത്രത്തില്‍ ശശികുമാറും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലുണ്ട്. സണ്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സിമ്രാനും തൃഷയുമാണ് നായികമാര്‍. മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്

Share.

About Author

Comments are closed.