പ്രണവ് മോഹൻലാലിനൊപ്പം മാസ്റ്റർ കാണാൻ എത്തി നടി കല്യാണി പ്രിയദർശനും, വിനീത് ശ്രീനിവാസനും, വിനീത് ശ്രീനിവാസൻ ആണ് ചിത്രം കാണാൻ എത്തിയ സന്തോഷം തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. ‘അവസാനം ബിഗ് സ്ക്രീനില്‍ കാണാന്‍ സാധിച്ചു, സാധാരണ മാസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തം’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. തിയേറ്ററിൽ വെച്ച് വിനീത് എടുത്ത സെൽഫിയിൽ പ്രണവിനെയും കല്യാണിയേയും കാണുവാൻ സാധിക്കും.
വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൃദയത്തിന്റെ ഷൂട്ടിങിന് ബ്രേക്ക് നല്‍കിയാണ് മാസ്റ്റര്‍ സിനിമ കാണാന്‍ എത്തിയത്. പ്രണവ് മോഹൻലാലിൻറെ ഏഴാമത്തെ ചിത്രം ആണിത്, ചിത്രത്തിൽ കല്യാണി പ്രിയദർശനും അഭിനയിക്കുന്നുണ്ട്. നടി ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്.
ഈ കോവിഡ് കാലത്തും വൻ വിജയത്തോടെ മുന്നേറുകയാണ് വിജയ് ചിത്രം മാസ്റ്റർ, സൗത്ത് ഇന്ത്യയിൽ വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കോവിഡ് മൂലം അടഞ്ഞുകിടന്ന തിയേറ്റർ തുറന്നതിനു ശേഷം ആദ്യമായി റിലീസ് ചെയ്ത ചിത്രമാണ് മാസ്റ്റർ