കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പേജുകളിലൂടെ വന്ന ഒരു വെഡിങ് ഫോട്ടോ ഷൂട്ട് ആണ് സൈബർ ഇടങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നത്. ശൈശവ വിവാഹം ആണെന്നുള്ള കമ സ്റ്റോടുകൂടി നിരവധി പേരാണ് വീഡിയോ സോഷ്യൽ മീഡിയ ഷെയർ ചെയ്തിരിക്കുന്നത്. രസകരമായ തരത്തിലും വിമർശനാത്മകമായും പലരും ചിത്രത്തിന് താഴെ കമൻറുകൾ അറിയിച്ചിട്ടുണ്ട്. സൈബർ ആക്രമണം രൂക്ഷമായതോടെ ചിത്രത്തിലെ സത്യാവസ്ഥയും ആയി ചിലർ രംഗത്തെത്തിയിരിക്കുകയാണ്.
ഈ ചിത്രങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടത് തീക്ഷണ എന്ന് ഫോട്ടോഗ്രാഫി പേജിലൂടെ ആയിരുന്നു ചുരുങ്ങിയ സമയം കൊണ്ട് ആയിരുന്നു ചിത്രം വൈറലായി മാറിയത്. ഈ ചിത്രത്തിലുള്ള ദമ്പതികളുടെ പേര് ബുദ്ധിക- നീതമി എന്നാണ്.
മലയാളികളടക്കം നിരവധി ട്രോളുമായി രംഗത്തെത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ രത്ന പുരി നിവാസികളാണ് ഈ നവദമ്പതികൾ. ഇവർ ചെറിയ കുട്ടികൾ അല്ല എന്നും പ്രായപൂർത്തിയായവർ ആണെന്നും സിംഹള ഭാഷയിൽ പലരും കമൻറുകൾ ചെയ്തിരുന്നു. ഇവർ വളർച്ച വൈകല്യം ഉള്ളവർ ആണെന്നും ഇവർ പ്രായപൂർത്തി ആയവർ ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്. വരന് 28ഉം വധുവിന് 27 വയസും ആണ് ഉള്ളത്. സത്യം അറിഞ്ഞതോടെ പല നെഗറ്റീവ് കമൻറുകളും ആളുകൾ റിമൂവ് ചെയ്തിട്ടുണ്ട് .