Friday, September 25

1900 അടി ഉയരത്തിൽ വരന്റെ കൈവിട്ട് വധു താഴേക്ക് ! വൈറൽ ഫോട്ടോഷൂട്ട്

Pinterest LinkedIn Tumblr +

വിവാഹങ്ങളും ഫോട്ടോഷൂട്ടുകളും വ്യത്യസ്തമായി ആഘോഷിക്കാനാണ് ഇപ്പോഴത്തെ തലമുറയ്ക്കിഷ്ടം. വ്യത്യസ്ത രീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു വ്യത്യസ്ത മായ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ദേയമാകുന്നത്.

അമേരിക്കയിലെ ആർക്കാൻസസിലുള്ള മൗണ്ടൻ ഹോം സ്വദേശികളായ റയാൻ മേയേഴ്സ്, സ്കൈ എന്നിവരാണ് ഈ ഫോട്ടോ ഷൂട്ട് നടത്തിയത്‌.

ചുരുങ്ങിയ സമയകൊണ്ടാണ് വിവാഹ ഫോട്ടോഷൂട്ട് സൈബര്‍ ലോകത്തെ അമ്പരപ്പിച്ചത്. 1900 അടി ഉയരത്തിലുള്ള മലമുകളിലെ വിറ്റാക്കർ പോയിന്റ് എന്നറിയപ്പെടുന്ന കൂറ്റൻ പാറയാണ് ലൊക്കേഷൻ ആയി തെരഞ്ഞെടുത്തത്.

പാറയുടെ തുമ്പത്ത് നിന്ന് വരന്റെ കൈവിട്ട് പിന്നിലേക്ക് വീഴാനായി  ആഞ്ഞു നിൽക്കുന്ന വധുവിന്റെ ചിത്രങ്ങളാണ് ഇത്. ചിത്രങ്ങൾ പുറത്തുവന്നതോടെ  സാഹസിക ഫോട്ടോഷൂട്ടിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയർത്തി. ജീവന് ഭീഷണി’യുള്ള ഇത്തരം പ്രവൃത്തികൾ അനുവദിക്കരുതെന്ന് നിരവധി പേർ കമൻറുകൾ അറിയിച്ചു.

ഒരു തുണ്ട് കയറിന്റെ സഹായത്തോടെയാണ് ഫോട്ടോ ഷൂട്ട്  ചിത്രീകരിച്ചത്. ഹൈക്കിങ് വിദഗ്ധർ ഉള്‍പ്പടെയുള്ളവരും ഫോട്ടോ ഷൂട്ട് ചെയ്യുമ്പോൾ ചുറ്റിലുമുണ്ടായിരുന്നു.  വിവാഹം വലിയ ആഘോഷമായും ആഡംബരമായും വ്യത്യസ്തമായും നടത്തണമെന്നായിരുന്നു റയാനും സ്കൈയും ആഗ്രഹിച്ചിരുന്നത്. പക്ഷെ കോവിഡ് കാലമായതിനാൽ ആഘോഷങ്ങൾ ചുരുക്കുക യായിരുന്നു . 12പേര്‍ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്.

“Lucifer”
Loading...
Share.

About Author

Comments are closed.