നടൻ വിശാലമായി വേര്‍പിരിഞ്ഞതിനു പിന്നാലെ നടി അനീഷ റെഡ്ഢി വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുന്നു, ഹൈദരാബാദിലെ ബിസിനസുകാരനുമായിട്ടാണ് വിവാഹം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ, തെലുങ്ക് മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹൈദരാബാദിൽ വെച്ച് കഴിഞ്ഞ വര്‍ഷം മാർച്ച് 16 നായിരുന്നു വിഷലിന്റെയും അനീഷയുടെയും വിവാഹ നിശ്ചയം. നിശ്ചയം നടന്നു കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു.
തന്റെ ഇൻസ്ടാഗാമിൽ വിശാലിനൊപ്പമുള്ള ചിത്രങ്ങൾ അനീഷ നീക്കം ചെയ്തതിനു പിന്നാലെയാണ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാർത്ത ശക്തമായത്, എന്നാൽ ഇരുവരും ഇതുവരെ ഈ പ്രതിർകരിച്ചിട്ടില്ല, വിശാലിന്റെ ട്വിറ്ററിൽ ഇപ്പോഴും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഉണ്ട്.
ദേശീയ ബാസ്ക്കറ്റ് ബോൾ അംഗമായ അനീഷ ഏതാനും സിനിമകളിൽ വേഷമിട്ടുണ്ട്, വിജയ് ദേവർകൊണ്ട നായകനായ അർജുൻ റെഡ്ഡിയിൽ അനീഷ ഒരു കഥാപാത്രത്തിനെ അവതരിപ്പിച്ചിട്ടുള്ളത്, ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനീഷ.