Wednesday, January 29

പ്രണയവിവാഹമല്ല,ഇത് വീട്ടുകാർ കൊണ്ടുവന്ന കല്യാണാലോചന;വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ

Google+ Pinterest LinkedIn Tumblr +
“Manju”
Loading...

നടനും തിരകഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു എന്ന വാര്‍ത്ത് കഴിഞ്ഞ ദിവസം പ്രേക്ഷകർ കേട്ടിരുന്നു എങ്കിലും താരത്തിന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് വിവാഹത്തെ കുറിച്ച് ആരാധകര്‍ അറിയുന്നത്. ഐശ്വര്യയാണ് വിഷ്ണുവിന്റെ പ്രതിശ്രുത വധു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും ഐശ്വര്യയെ കുറിച്ചും മനസു തുറന്ന് രംഗത്ത് വന്നിരിക്കുകയാണ് വിഷ്ണു.

വിഷ്ണുവിന്റെ വാക്കുകൾ:

‘പ്രണയ വിവാഹമല്ല. വളരെ നാളായി വീട്ടുകാര്‍ കല്യാണാലോചനയൊക്കെ കൊണ്ടു വരുന്നുണ്ടായിരുന്നെങ്കിലും തിരക്കൊക്കെ കഴിഞ്ഞിട്ടു മതി കല്യാണം എന്നായിരുന്നു ഞാന്‍ കരുതിയത്. ഇതിനിടെ എന്നെ ഓവര്‍ടേക്ക് ചെയ്ത് എന്റെ ചങ്ക് ബിബിന്‍ ജോര്‍ജിന്റെ കല്യാണം കഴിഞ്ഞു. അപ്പോഴും ഞാനോര്‍ത്തു, സമയമുണ്ടല്ലോ. ബിബിന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് പോയപ്പോഴാണ് തോന്നിയത്, ‘അവനു കൊച്ചായി, ഞാനിങ്ങനെ നടന്നാല്‍ പോരല്ലോ’ എന്ന്. പിന്നെ വീട്ടുകാര്‍ കൊണ്ടുവരുന്ന വിവാഹാലോചനകളില്‍ ഞാനും താത്പര്യം കാണിച്ചു തുടങ്ങി. അങ്ങനെ ഇതുറച്ചും. കോതമംഗലത്താണ് ഐശ്വര്യയുടെ വീട്. അച്ഛന്റെ പേര് വിനയന്‍, അമ്മ ശോഭ. ഐശ്വര്യ ബിടെക് കഴിഞ്ഞു ഇപ്പോള്‍ പിഎസ്സി കോച്ചിങ്ങിനു പോകുന്നു. ഫെബ്രുവരി രണ്ടിന് കോതമംഗലത്തു വെച്ചാണ് കല്യാണം.’

വനിതയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

“Lucifer” “Lucifer”
Loading...
Share.

About Author

Comments are closed.