Wednesday, January 20

മകന്റെ പേരിടൽ ചടങ്ങ് നടത്തി വിഷ്ണു ഉണ്ണികൃഷ്‍ണൻ, കുടുംബചിത്രം പങ്കുവെച്ച് താരം

Pinterest LinkedIn Tumblr +

തന്റെ മകന്റെ പേരിടൽ ചടങ്ങ് നടത്തി നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ, മകനും ഭാര്യക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. ‘കട്ടപ്പനയിലെ ഋതിക് റോഷന്‍’ എന്ന സിനിമയിലെ നായകവേഷത്തിലൂടെയാണ് വിഷ്ണു മലയാള സിനിമയിലെ ശ്രദ്ധേയ നടനാവുന്നത്. അതിനു മുന്‍പ് ‘അമര്‍, അക്ബര്‍, അന്തോണി’ എന്ന സിനിമയുടെ തിരക്കഥാകൃത്തായി. ബിബിന്‍ ജോര്‍ജുമായി ചേര്‍ന്നായിരുന്നു രചന. ഈ ചിത്രത്തില്‍ വിഷ്ണു ഒരു ചെറിയ അതിഥി വേഷം ചെയ്തിരുന്നു.

അതിനു ശേഷം ഇറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ഒരു എമണ്ടന്‍ പ്രേമകഥയിലെ’ വേഷവും ശ്രദ്ധേയമായി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ ‘ബിഗ് ബ്രദര്‍’ ആണ് വിഷ്ണുവിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം.2020 ഫെബ്രുവരിയില്‍ ആയിരുന്നു വിഷ്ണുവിന്റെയും കോതമംഗലം സ്വദേശിനി ഐശ്വര്യയുടെയും വിവാഹം. മകന് മാധവ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

“Lucifer”
Loading...
Share.

About Author

Comments are closed.