ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന് നിര്‍മ്മിച്ച് സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ‘രണ്ട്’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനുമാണ് നായകനും നായികയുമാകുന്നത്. പൊളിറ്റിക്കല്‍ സറ്റയറും ഫാമിലി ത്രില്ലറുമായ രണ്ടിന്റെ രചന, ബിനുലാല്‍ ഉണ്ണിയും ദൃശ്യാവിഷ്ക്കാരം അനീഷ് ലാല്‍ ആര് എസ്സും എഡിറ്റിംഗ് മനോജ് കണ്ണോത്തും പ്രൊഡക്ഷന്‍ കണ്ട്രോളര് ജയശീലന്‍ സദാനന്ദനുമാണ്. ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.