പൊങ്കൽ റിലീസായി തീയറ്ററുകളിൽ എത്തുന്ന തല അജിത് ചിത്രം വിശ്വാസത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ്. ജനുവരി 10ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ അജിത് രണ്ടു ഗെറ്റപ്പുകളിലാണ് എത്തുന്നത്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് നായികയായി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ശിവ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ യോഗി ബാബു, വിവേക്, ജഗപതി ബാബു, രവി വാന, അനിഖ, തമ്പി രാമയ്യ, റോബോ ശങ്കർ, കോവൈ സരള എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവ – അജിത് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് വിശ്വാസം. ടോമിച്ചൻ മുളകുപ്പാടത്തിന്റെ ഉടമസ്ഥതയിലുള്ള മുളകുപ്പാടം ഫിലിംസാണ് വിശ്വാസം കേരളത്തിലെ തീയറ്ററുകളിൽ എത്തിക്കുന്നത്. ജനുവരി 10ന് രജനികാന്ത് നായകനായ പേട്ടയും തീയറ്ററുകളിൽ എത്തുന്നതിനാൽ ഒരു തല – തലൈവർ പോരാട്ടം തെന്നിന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ട്.