Saturday, May 25

മോദിയാകാൻ മഞ്ഞിലൂടെ ചെരുപ്പിടാതെ നടന്നു; നടൻ വിവേക് ഒബ്‌റോയിക്ക് പരിക്ക്

Google+ Pinterest LinkedIn Tumblr +
“Lucifer”

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നായകൻ വിവേക് ഒബ്‌റോയിക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലുള്ള ഹര്‍ഷിദ് വാലിയില്‍ വെച്ചാണ് അപകടമുണ്ടായത്. ചെരുപ്പില്ലാതെ മഞ്ഞിലൂടെ നടക്കുന്നതിനിടെ മരത്തിന്റെ മുനയുള്ള വേര് കാലില്‍ തറച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ മുറിവ് തുന്നിക്കെട്ടി. തുടര്‍ന്ന് ഷൂട്ടിങ് പുനഃരാരംഭിച്ചു. ഗയ ഘട്ട്, കല്‍പ് കേദാര്‍ മന്ദിര്‍ ധരാളി ബസാറിനേയും മുഖ്ബ ഗ്രാമത്തേയും ബന്ധിപ്പിക്കുന്ന തൂക്കുപാലം തുടങ്ങിയ ഇടങ്ങളിലാണ് മോദിയുടെ ചെറുപ്പകാലവും രാഷ്ട്രീയ ജീവിതവും ചിത്രീകരിക്കുന്നത്.

പിഎം നരേന്ദ്രമോദി എന്ന പേരിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമുംഗ് കുമാറാണ്. ഇദ്ദേഹം ‘മേരി കോം’, ‘സരബ്ജിത്’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വിവേക് ഒബ്‌റോയിയുടെ പിതാവും പ്രശസ്ത നിര്‍മാതാവുമായ സുരേഷ് ഒബ്‌റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചായക്കടക്കാരനില്‍ നിന്നും പ്രധാനമന്ത്രിയായി മാറിയ നരേന്ദ്ര മോദിയെപ്പറ്റിയുള്ള ചിത്രം ചിത്രീകരിക്കുന്നത് ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലായിരിക്കും.

“Lucifer”
Share.

About Author

Comments are closed.