മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ, പൃഥ്വിരാജ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലുസിഫർ.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആകുമെന്ന് ആണ് പറയപ്പെടുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് വണ്ടിപ്പെരിയാറിൽ ആരംഭിച്ചിരുന്നു.ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന്റെ സ്റ്റില്ലുകൾ ലൊക്കേഷനിൽ നിന്ന് പുറത്തായിരുന്നുചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിംഗ് ലാലേട്ടന്റെ സ്വന്തം നാടായ തിരുവന്തപുരത്ത് വെച്ചാണ് നടക്കുന്നത്
ചിത്രത്തിന്റെ തിരുവനന്തപുരത്തെ ലൊക്കേഷനിൽ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം വിവേക് ഒബ്രോയ് ജോയിൻ ചെയ്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.ഇത് ആദ്യമായാണ് വിവേക് ഒബ്രോയ് ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നത്. നേരത്തെ കമ്പനിയിൽ മോഹന്‍ലാലിനോടൊപ്പം വിവേക് ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.